ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ നെടുമ്പാശ്ശേരിയിലെത്തി, ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

അഭിറാം മനോഹർ
ബുധന്‍, 11 മാര്‍ച്ച് 2020 (09:50 IST)
കൊവിഡ്19 വൈറസ് ബാധ ലോക രാജ്യങ്ങളിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും 42 മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. കൊവിഡ് ബാധ സംസ്ഥാനത്തും വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധനകൾക്കായി ഇവരെ ആലുവാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്നും എത്തുന്നവരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആകുന്നത് വരെ ഇവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ വെയ്‌ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
 
അതിനിടെ സംസ്ഥാനത്ത് ഇറ്റലിയിൽ നിന്നെത്തി കോവിഡ് ബാധ സ്ഥിരീകരിച്ചവരെത്തിയ പുനലൂരിലെ ബന്ധു വീട്ടിൽ ഉൺറ്റായിരുന്ന മൂന്ന് പേർക്കും അവരുടെ അയൽവാസികൾക്കും വൈറസ് ബാധ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ആശുപത്രികളിൽ നിന്നും മാറ്റുമെങ്കിലും 28 ദിവസം വീട്ടിൽ നിരീക്ഷണത്തിലാക്കുമെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഇറ്റലിയിൽ നിന്നെത്തിയ 3 വയസ്സുകാരനും മാതാപിതാക്കൾക്കും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ എറണാംകുളത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.കളമശേരി മെഡിക്കൽ കോളേജിൽ നിലവിൽ 17 പേരാണ് ഐസൊലേഷൻ വാർഡിൽ ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article