സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് വിഷയത്തില്‍ അഭിപ്രായം പറയാൻ എംഎം ഹസനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, ഹസൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ജനറൽ സെക്രട്ടറി കെപി അനിൽകുമാർ.
ബാറുകളുടെ ലൈസൻസ് സംബന്ധിച്ച് എംഎം ഹസന്‍ നടത്തിയ പരാമർശങ്ങൾ ഖേദകരമാണ്. ഈ പാരാമര്‍ശങ്ങള്‍ ആരെ സഹായിക്കാനാണെന്നും. ആര്‍ക്ക് വേണ്ടിയാണെന്നും ഹസൻ വ്യക്തമാക്കണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു.
പ്രായോഗികതയല്ല, ജനഹിതമാണ് കോൺഗ്രസ് കണക്കിലെടുക്കുന്നത്. അങ്ങനെ ജനഹിതം കണക്കിലെടുക്കാതെ പ്രവർത്തിച്ചതാണ് ലോക്‌സഭാ തെഞ്ഞെടുപ്പിൽ യുപിഎ സർക്കാര്‍ തകരാന്‍ കാരണമായതെന്നും അനിൽകുമാർ പറഞ്ഞു.