തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്മി നായര്‍ രാജി വെക്കണമെന്ന് ഭരണസമിതി ചെയര്മാന് അയ്യപ്പന് പിള്ള. ബി ജെ പി സമരപ്പന്തലില്‍ എത്തിയാണ് അയ്യപ്പന് പിള്ള ഇക്കാര്യം അറിയിച്ചത്.
വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമരത്തിന് ഇന്ന് ഒത്തുതീര്‍പ്പ് ഉണ്ടാകണം. ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന് ആയിരുന്നു മാനേജ്മെന്റിന്റെ തീരുമാനം. ഫാക്കല്ട്ടിയായിട്ടു പോലും കോളജില്‍ പ്രവേശിപ്പിക്കില്ലെന്നും മാനേജ്മെൻറ് അറിയിച്ചിരുന്നു.