അലോപ്പതി ചികിത്സ നടത്തിയ ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 15 നവം‌ബര്‍ 2020 (16:19 IST)
എറണാകുളം: ആയുര്‍വേദ ബിരുദധാരിയായ ഡോക്ടര്‍ അലോപ്പതി ചികിത്സ നടത്തിയത്തിനു പിടിയിലായി. കൊട്ടാരക്കര പുത്തൂര്‍ സൂര്യോദയ അജയരാജ് എന്ന 33 കാരനായ ഡോക്ടറാണ് പോലീസ് പിടിയിലായത്.
 
മഞ്ഞപ്ര സെന്റ് ഫിലോമിന ആശുപത്രിയിലാണ് ഇദ്ദേഹം ഇത്തരത്തില്‍ മൂന്നു മാസങ്ങളായി ചികിത്സ നടത്തി വന്നത്. ജില്ലാ പോലീസ് മേധാവി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റു കണ്ടെത്തിയത്.
 
കഴിഞ്ഞ ദിവസം ആലുവയിലെ കോമ്പാറ മരിയ ക്ലിനിക്കില്‍ നിന്ന് സംഗീത ബാലകൃഷ്ണന്‍ എന്ന വ്യാജഡോക്ടറെ പിടികൂടിയിരുന്നു.  രണ്ട് മാസങ്ങളായി ഇവിടെ ചികിത്സ നടത്തിയിരുന്ന ഇവരുടെ സര്‍ട്ടിഫിക്കറ്റും അജയരാജിന്റെ സര്‍ട്ടിഫിക്കറ്റും ഒരുപോലെയാണ് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യാപകമായ അന്വേഷണം നടത്താനാണ് തീരുമാനം. 

അനുബന്ധ വാര്‍ത്തകള്‍

Next Article