തിരുവനന്തപുരം ജില്ലയിലെ അയിരൂര്‍ പോലീസ് സ്റ്റേഷനിലെ പതിനഞ്ചു പോലീസുകാര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ 8 പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷാ ചുമതല വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ രോഗ വര്‍ദ്ധന ആശങ്ക ഉയര്‍ത്തുന്നതാണ്. ഇതിനൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ നാല് ഉദ്യോഗസ്ഥരടക്കം 114 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നതും വലിയ ആശങ്കയ്ക്കിട്ട നല്‍കിയിട്ടുണ്ട്.