രോഗം മറച്ചുവച്ചു: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച വൈദികനെതിരെ കേസ്

എ കെ ജെ അയ്യര്‍

ശനി, 15 ഓഗസ്റ്റ് 2020 (11:16 IST)
കോവിഡ്  മാനദണ്ഡങ്ങള്‍ ലംഘിച്ചു വൈദിക കര്‍മ്മങ്ങള്‍ ചെയ്ത വൈദികനെതിരെ  പോലീസ് കേസ് രജിസ്റ്റര്‍  ചെയ്തു. ചെങ്ങന്നൂര്‍ കല്ലിശേരി സെന്റ് മേരീസ് പള്ളി വികാരിക്കെതിരെയാണ് കേസെടുത്തത്.  
 
കേരളം പകര്‍ച്ച വ്യാധി നിയമ പ്രകാരമാണ് കേസ് രജിസ്‌റ് ചെയ്തിരിക്കുന്നത്. തനിക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം മറച്ചുവച്ച് ഇയാള്‍ വീടുകളിലും പള്ളിയിലും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടത്തി.
 
വൈദികനില്‍ നിന്ന് ഇതുവരെ പതിമൂന്നു പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാ ആളുകളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍