ലുക്ക്ഔട്ട് നോട്ടീസിലുള്ള പീഡനക്കേസ് പ്രതി വിമാനത്താവളത്തില്‍വച്ച് പിടിയിലായി

എ കെ ജെ അയ്യര്‍

വെള്ളി, 14 ഓഗസ്റ്റ് 2020 (21:30 IST)
പീഡനക്കേസ് പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി. തിരുവനതപുരം പുളിമാത്ത് സജ്ന മന്‍സിലില്‍ ആസിഫ് എന്ന മുപ്പത്തിരണ്ടുകാരനാണ് തൃശൂര്‍ ഈസ്‌റ് പോലീസിന്റെ വലയിലായത്.
 
പരിചയക്കാരി വഴി പരിചയപ്പെട്ട യുവതിയെ ആസിഫ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസിലാണ് പോലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2017  ലായിരുന്നു കേസിനാസ്പദമായ സംഭവം ആദ്യം നടന്നത്. ആന്‍ ഇയാള്‍ യുവതിയെ തൃശൂരിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് പീഡനം നടത്തുകയും യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു.
 
പിന്നീട് ഇയാള്‍  2019 ല്‍ വിദേശത്തേക്ക് പോയി തിരിച്ചുവന്നിട്ടും യുവതിയെ തൃശൂരിലേക്ക് വിളിപ്പിച്ചു എന്നാല്‍ അവിടേക്ക് യുവതി പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്  ആസിഫ് നഗ്‌നചിത്രങ്ങള്‍ യുവതിക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തി  തൃശൂരിലേക്ക് വരുത്തി പീഡിപ്പിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍