സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പികെ കുഞ്ഞാലിക്കുട്ടിയുമടക്കം നിരവധി പ്രമുഖര്‍ സ്വയം നിരീക്ഷണത്തില്‍

ശ്രീനു എസ്

വെള്ളി, 14 ഓഗസ്റ്റ് 2020 (19:25 IST)
മുഖ്യമന്ത്രിയോടൊപ്പം കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിയ്ക്കാന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നും സ്പീക്കര്‍ വിട്ടു നില്‍ക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
 
കരിപ്പൂര്‍ വിമാനാപകടസ്ഥലം സന്ദര്‍ശിച്ചപി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഇ റ്റി മുഹമദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി എസി മൊയ്തീനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍