എ.റ്റി.എമ്മിൽ നിറയ്ക്കാൻ കൊണ്ടു പോയ കാർ ഡ്രൈവറെ ആക്രമിച്ചു 25 ലക്ഷം തട്ടിയെടുത്തു

എ കെ ജെ അയ്യര്‍
ശനി, 19 ഒക്‌ടോബര്‍ 2024 (20:48 IST)
കോഴിക്കോട് : എ.റ്റി. എമ്മിൽ നിറയ്ക്കാനായി കൊണ്ടു പോയ 25 ലക്ഷം കാർ ഡ്രൈവറെ ആക്രമിച്ചു തട്ടിയെടുത്തു. കോഴിക്കോട് എലത്തൂർ കാട്ടിൽ പീടികയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 
 
കാർ ഓടിച്ചിരുന്ന പയ്യോളി സ്വദേശി സുഹൈലിൻ്റെ കണ്ണിലും ദേഹത്തും മുളകുപൊടി എറിഞ്ഞാണ് ഒരു സംഘം ആക്രമിച്ചു പണം തട്ടിയെടുത്തത്. കാറിനുള്ളിൽ ഇയാളെ കെട്ടിയിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ആ സമയം കാറിലും ദേഹത്തും നിറയെ മുളക് പൊടി ഉണ്ടായിരുന്നു.
 
പണവുമായി കാറിൽ പോകുമ്പോൾ യുവതി ഉൾപ്പെടുന്ന ഒരു സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം തട്ടിയെടുത്തത് എന്നുമാണ് ഡ്രൈവർ സുഹൈൽ പറഞ്ഞത്. പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article