ഒരു വ്യക്തിനിയമവും ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ല: സുപ്രീംകോടതി

അഭിറാം മനോഹർ

വെള്ളി, 18 ഒക്‌ടോബര്‍ 2024 (16:53 IST)
ഒരു വ്യക്തിനിയമവും ശൈശവ വിവാഹനിരോധന നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി. ശൈശവ വിവാഹങ്ങള്‍ ജീവിതപങ്കാളിയെ തെരെഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്രത്തെ ലംഘിക്കുന്നതായി പറഞ്ഞ കോടതി ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായുള്ള നിയമം ഫലപ്രദമായി നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു.
 
ശൈശവവിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് നേരിടാനാവില്ലെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവിതം തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇത്തരം വിവാഹങ്ങള്‍. ശൈശവ വിവാഹം തടയുന്നതിനും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിനും അധികാരികള്‍ ശ്രദ്ധിക്കണം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍