നീതിദേവത ഇനി കണ്ണ് തുറന്നിരിക്കും. വാളിനു പകരം കയ്യില്‍ പുസ്തകവുമുണ്ട്. ചരിത്രപരമായ നടപടിയെടുത്തത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ്. ഇടതുകൈയിലെ വാളിന് പകരം ഇന്ത്യന്‍ ഭരണഘടനയാണ് നീതിദേവതയുടെ കൈയിലുള്ളത്. നിയമം അന്ധമല്ലെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. വാളിനു പകരം ഭരണഘടന നല്‍കിയത് കൊളോണിയല്‍ രീതി മാറ്റുന്നതിനു വേണ്ടിയാണ്.
പുതിയ വെങ്കല പ്രതിമ സ്ഥാപിച്ചത് സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലാണ്. നീതി ആരെയും കാണുന്നില്ല എന്നത് മാറ്റി നീതി ഏവരെയും തുല്യമായി കാണുന്നു എന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. ശിക്ഷിക്കുന്നത് മാത്രമല്ല ജുഡീഷ്യറിയുടെ പങ്ക്. നീതിയും സമത്വവും പ്രോത്സാഹിപ്പിക്കുന്ന ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.