രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (17:07 IST)
രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഇക്കാര്യം പറഞ്ഞത്. കര്‍ണാടക ഹൈക്കോടതി ജഡ്ജി വി.ശ്രീശാനന്ദന്റെ വിവാദ പരാമര്‍ശത്തില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യ കാന്ത്, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
 
ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്ന് കോടതി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങളിലെ ഞങ്ങളുടെ ആശങ്ക അറിയിക്കുന്നു. എല്ലാവരും ഉത്തരവാദിത്തങ്ങള്‍ പക്ഷപാതരഹിതമായി ജാഗ്രതയോടെ നിറവേറ്റുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു-കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍