സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്. പടച്ചവന്‍ പ്രാര്‍ഥന കേട്ടുഎന്നാണ് ഷഹീന്‍ സിദ്ദിഖിന്റെ പ്രതികരണം. എന്നാല്‍ കോടതി തീരുമാനം വലിയ ആശ്വാസം നല്‍കുന്നതല്ലെന്നും ഷഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും വക്കീലുമായി സംസാരിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും ഷഹീന്‍ പറഞ്ഞു.