കണ്ണൂര്‍ വീണ്ടും ചുവക്കും; ഇടത് മേല്‍ക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (21:04 IST)
കണ്ണൂരില്‍ ഇടത് മേല്‍ക്കൈ പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ് പോസ്റ്റ് പോള്‍ സര്‍വെ ഫലം. കണ്ണൂര്‍ ഇടതിനൊപ്പം ഉറച്ചുനില്‍ക്കും. ധര്‍മ്മടത്ത് പിണറായി വിജയന്‍ മിന്നുന്ന ജയം നേടും. ഭൂരിപക്ഷം വര്‍ധിപ്പിക്കാനാണ് സാധ്യത. അഴീക്കോട്, ഇരിക്കൂര്‍, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് യുഡിഎഫിന് ജയസാധ്യത. ബാക്കി എല്ലാ സീറ്റിലും ഇടത് തേരോട്ടമെന്നാണ് പറയുന്നത്. കൂത്തുപറമ്പില്‍ മത്സരം ഇഞ്ചോടിഞ്ച് ആയിരിക്കുമെന്നും പ്രവചനം. മട്ടന്നൂര്‍, തലശേരി, പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ ഇടതുപക്ഷം മികച്ച വിജയം നേടുമെന്നാണ് ഏഷ്യാനെറ്റ് പ്രവചനം. 2016 ല്‍ കണ്ണൂരില്‍ ആകെ 11 സീറ്റില്‍ എട്ട് സീറ്റിലും എല്‍ഡിഎഫിനായിരുന്നു വിജയം. സമാനരീതിയിലുള്ള വിജയം ആവര്‍ത്തിക്കുമെന്നാണ് ഏഷ്യാനെറ്റ് സര്‍വെ പ്രവചിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article