കൊച്ചിയില് നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തില് അറസ്റ്റിലായി റിമന്ഡില് കഴിഞ്ഞ ദിലീപിന് സിനിമയിലെ മുതിര്ന്ന താരങ്ങളുടെ പിന്തുണയുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് നടനും സംവിധായകനുമായ ആഷിഖ് അബു.
നടിയെ ആക്രമിച്ച സംഭവത്തിൽ സിനിമയിലെ മുതിർന്ന ചില പ്രമുഖർ ‘അവനൊപ്പം’ നില്ക്കുകയാണെന്ന തെറ്റിദ്ധാരണ സമൂഹത്തില് പരക്കുന്നുണ്ട്. ഇത് അടിസ്ഥാനമില്ലാത്ത വാര്ത്തയാണെന്നും ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവ വേദിയിൽ സംസാരിക്കവെ ആഷിഖ് അബു പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തെ നടി റിമ കല്ലിങ്കലും വിമർശിച്ചു. സ്ത്രീയും പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി ആദ്യം മാറണമെന്ന് റിമ പറഞ്ഞു.
അതേസമയം, ദേശീയഗാനം വിഷയത്തിൽ തന്റെ ദേശീയത മറ്റുള്ളവർ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സംവിധായകൻ കമല് പ്രതികരിച്ചു.