തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നിലനില്‍ക്കുന്ന സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഏറ്റവും കൂടുതല്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിക്കുക മലപ്പുറത്തു നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മകളുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഒരു വിട്ടു വീഴ്ച്ചക്കും തയാറല്ലെന്ന് മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് പ്രദേശിക നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ എതിര്‍പ്പുകള്‍ പ്രശ്നമല്ലെന്ന് മന്ത്രിയുടെ മകള്‍ സിബി ഗീത പറഞ്ഞു. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അവര്‍ വ്യക്തമാക്കി.