അരുവിക്കരയിൽ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ തന്നെ ആയിരിക്കുമെന്ന് ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയകുമാർ. വിഎസ് പ്രചാരണത്തിന് എത്തില്ലെന്നത് അബദ്ധധാരണയാണ്. സ്ഥാനാർത്ഥിയായ ശേഷം താൻ പല തവണ അദ്ദേഹത്തെ കണ്ടിരുന്നുവെന്നും വിജയകുമാർ പറഞ്ഞു.
വിഎസ് ഉൾപ്പെട്ടെ ടീമാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്. ഏതെങ്കിലും ഒരു യോഗത്തിന്റെ കാര്യമല്ല ഉദ്ദേശിച്ചത്. മൊത്തം പ്രചരണത്തിന്റെ കാര്യമാണെന്നും വിജയകുമാർ പറഞ്ഞു. അതേസമയം, ഇടതു മുന്നണി നടത്തുന്ന കണ്‍വന്‍ഷനില്‍നിന്നു ഒഴിവാക്കിയതില്‍ വിഎസ് അച്യുതാനന്ദന് അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര കമ്മിറ്റി തീരുമാനത്തിന് ശേഷമേ വിഎസ് അരുവിക്കര പ്രചാരണത്തിനിറങ്ങൂവെന്നാണ് വിവരം.
കണ്‍വന്‍ഷനായി വിഎസ് പ്രസംഗം തയ്യാറാക്കിയിരുന്നു. തന്നെ ഒഴിവാക്കിയ നടപടി ബോധപൂര്‍വമാണെന്നാണ് വിഎസ് കരുതുന്നത്. ആറാം തീയതി ചേരുന്ന കേന്ദ്ര കമ്മിറ്റി വിഎസിനെതിരായ സംസ്ഥാന സെക്രട്ടറിയറ്റ് പ്രമേയം ചര്‍ച്ച ചെയ്യുന്നുണ്ട്. വിഎസിന് പകരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക. വിഎസിന്റെ പേര് ഒഴിവാക്കി ഇടതു മുന്നണി ജില്ലാ കമ്മിറ്റി കണ്‍വന്‍ഷന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ബുധനാഴ്ച ആര്യനാട്ട് വികെ ഓഡിറ്റോറിയത്തിലാണ് ഇടതു മുന്നണി കണ്‍വെന്‍ഷന്‍.