അര്‍ജുന്റെ ട്രക്ക് ഗംഗാവാലി നദിക്കടിയില്‍! അര്‍ജുനായുള്ള തെരച്ചില്‍ അവസാന ഘട്ടത്തിലേക്ക്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ജൂലൈ 2024 (18:15 IST)
അര്‍ജുന്റെ ട്രക്ക് ഗംഗാവാലി നദിക്കടിയില്‍ കണ്ടെത്തിയതായി വിവരം. ഇക്കാര്യം കര്‍ണാടക റവന്യൂ മന്ത്രിയും ഷിരൂര്‍ എസ്പിയും സ്ഥിരീകരിച്ചു. എന്നാല്‍ ഇത് അര്‍ജുന്റെ ട്രക്ക് ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ബൂം എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ ട്രക്ക് കരയ്ക്ക് എത്തിക്കും. കരസേനയുടെയും നാവിക സേനയുടെയും അത്യാധുനിക ഉപകരണങ്ങള്‍ ഒരേ സ്ഥലത്ത് തന്നെ സിഗ്നല്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണമെന്നാണ് വിവരം.
 
സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ട്രക്കോ മറ്റ് ലോഹ ഭാഗങ്ങളോ ആകാമെന്നും സേന പറയുന്നു. ഹൈ ടന്‍ഷന്‍ വയറിന്റെ തൂണുകള്‍ പൊട്ടി വീണതോ ആകാമെന്ന നിഗമനത്തിലാണ് സേന.

അനുബന്ധ വാര്‍ത്തകള്‍

Next Article