ജനവാസമേഖലക്ക് 100 മീറ്റര്‍ അകലെ അരികൊമ്പന്‍

കെ ആര്‍ അനൂപ്

വെള്ളി, 26 മെയ് 2023 (11:44 IST)
അരികൊമ്പന്‍ ജനവാസ മേഖലയ്ക്ക് 100 മീറ്റര്‍ വരെ അടുത്ത് എത്തി.കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്താണ് ആനയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ കാട് കയറ്റി. ആകാശത്തെ വെടിവച്ചാണ് ആനയെ ഓട്ടിച്ചത്.
 
ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നല്‍ അനുസരിച്ചാണ് ജനവാസ മേഖലയ്ക്ക് അടുത്ത് ആനയെത്തിയ വിവരം ലഭിച്ചത്. കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ കഴിഞ്ഞദിവസം അരികൊമ്പന്‍ എത്തിയിരുന്നു. ആന ജനവാസ മേഖലയ്ക്ക് അടുത്തെത്തിയ ആശങ്കയിലാണ് പ്രദേശവാസികള്‍.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍