സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു

Webdunia
വ്യാഴം, 20 ഏപ്രില്‍ 2023 (15:23 IST)
കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു. ഇന്നലെ 2484 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് ബാധിച്ചു. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണവും കൂടുന്നു. കെയര്‍ ഹോമുകളിലുള്ളവരുടെ കാര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 
 
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സജീവ കോവിഡ് രോഗികളുടെ എണ്ണം 65,286 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.46 ആയി ഉയര്‍ന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article