മയക്കുമരുന്നിനെതിരെ വീടുകളിൽ ദീപം തെളിയിക്കാൻ സർക്കാരിൻ്റെ ആഹ്വാനം: ശനിയാഴ്ച എംഎൽഎമാർ ദീപം തെളിയിക്കും

ശനി, 22 ഒക്‌ടോബര്‍ 2022 (08:13 IST)
മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണത്തിൻ്റെ ഭാഗമായി എല്ലാ നിയോജകമണ്ഡലങ്ങളിലും എംഎൽഎമാരുടെ നേതൃത്വത്തിൽ ശനിയാഴ്ച ദീപം തെളിയിക്കും. ദീപം തെളിയിക്കുന്നതിന് പുറമെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
 
തിങ്കളാഴ്ച വൈകീട്ട് ആറ് മണിക്ക് സംസ്ഥാനത്തെ എല്ലാ വീടുകളിലും ദീപം തെളിയിക്കും. ലഹരിക്കെതിരായ ഈ മഹാപോരാട്ടത്തിൽ പങ്കാളികളായി വീടുകളിൽ ദീപം തെളിയിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ലഹരിക്കെതിരെ ഒക്ടോബർ 2ന് ആരംഭിച്ച പ്രചാരണത്തിൻ്റെ ഭാഗമായാണ് പരിപാടി. നവംബർ ഒന്നിനാണ് പ്രചാരണത്തിൻ്റെ ഒന്നാം ഘട്ടം അവസാനിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍