വ്യക്തിപൂജ മുഖ്യമന്ത്രിക്കാണെങ്കിൽ ആവാം, നാളെ നൂറ് വനിതകൾ ചേർന്ന് സ്തുതിഗീതം പാടും

അഭിറാം മനോഹർ
ബുധന്‍, 15 ജനുവരി 2025 (12:40 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പടയുടെ പടനായകനായി വിശേഷിപ്പിച്ച് വീണ്ടും വാഴ്ത്തുപാട്ട്. നാളെ കേരള സെക്രട്ടറിയേറ്റ് എമ്പ്‌ലോയീസ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാര്‍ സ്തുതിഗാനം ആലപിക്കുന്നത്. നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി സ്തുതിയുമായി മെഗാ തിരുവാതിര സംഘടിപ്പിച്ചത് വിവാദമായി മാറിയിരുന്നു.
 
സമരധീര സാരഥി പിണറായി വിജയന്‍, പടയുടെ നടുവില്‍ പടനായകന്‍ എന്ന വരികളോടെയാണ് പാട്ട് തുടങ്ങുന്നത്. ഫീനിക്‌സ് പക്ഷിയായി മാറാന്‍ ശക്തമായ ത്യാഗപൂര്‍ണ്ണമായ ജീവിറ്റം വരിച്ചയാളാണ് പിണറായി വിജയനെന്നും പാട്ടില്‍ പറയുന്നു. സെക്രട്ടറിയേറ്റിലെ ജീവനക്കാരനായ ചിത്രസേനനാണ് പാട്ട് രചിച്ചത്. സംഗീതം നല്‍കിയത് റവന്യൂ വക്കുപ്പിലെ ജീവനക്കാരനായ വിമലാണ്.
 
കഴിഞ്ഞ സമ്മേളനക്കാലത്ത് പാറശാലയില്‍ അഞ്ഞൂറോളം വനിതകള്‍ അവതരിപ്പിച്ച മെഗാ തിരുവാതിരയില്‍ ഇന്നീ പാര്‍ട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതന്‍ പിണറായ്യി വിജയനെന്ന സഖാവ് തന്നെ എന്ന വരി വലിയ രീതിയില്‍ വൈറലായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article