ദിലീപ് രാജിക്കത്ത് നൽകി, മോഹൻലാലിനെയും മമ്മൂട്ടിയെയും ക്രൂശിക്കുന്നത് എന്തിനെന്ന് സിദ്ദിഖ് ? - തിരിച്ചടിച്ച് താരസംഘടന

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:14 IST)
താരസംഘടനയായ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി താരസംഘടന. സംഭവത്തിൽ അമ്മയ്ക്കെതിരെ ഡബ്ല്യുസിസി ഉന്നയിക്കുന്നത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ആണെന്ന് സെക്രട്ടറി സിദ്ദിഖ്. 
 
ദിലീപ് സംഘടനയ്ക്കുള്ളിലുണ്ടെന്ന് പറയുന്നതൊക്കെ അടിസ്ഥാന രഹിതമാണ്. ദിലീപ് ഇക്കഴിഞ്ഞ 10ന് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്ന് സിദ്ദിഖ് വെളിപ്പെടുത്തി. ദിലീപിനെ പുറത്താക്കാൻ തീരുമാനിച്ചതാണ്. ജനറൽബോഡിയാണ് തീരുമാനം മരവിപ്പിച്ചത്. ദിലീപിന്റെ തൊഴിൽ നിഷേധിക്കാൻ വേണ്ടിയുള്ള സംഘടനയല്ല ‘അമ്മ’. 
 
നടിമാർ എന്നുവിളിച്ച് ആക്ഷേപിച്ചെന്ന ഡബ്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. ‘അമ്മ’ നടീനടന്മാരുടെ സംഘടനയാണ്, അതിൽ ആക്ഷേപം തോന്നേണ്ടതില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സിദ്ദിഖ്. മോഹൻലാലിനേയും മമ്മൂട്ടിയേയും ക്രൂശിക്കുന്നത് എന്തിനാണെന്നും സിദ്ദിഖ് ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article