ദിലീപ് പുറത്തേക്ക് ?; ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് അമ്മ - നിലപാടറിയിച്ച് ഇടവേള ബാബു

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (12:52 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടിമാരുടെ കൂട്ടായ്‌മയായ ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് അമ്മ.

വിഷയവുമായി ബന്ധപ്പെട്ട ചർച്ച ചെയ്യാൻ തയ്യാറെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. നടി രേവതിയ്ക്കാണ് ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം മറുപടി നൽകിയത്. നടിമാർക്ക് സൗകര്യമുള്ള സമയത്ത് ചർച്ച നടത്താമെന്ന് ഇടവേള ബാബു അറിയിച്ചു.

ഡബ്ല്യുസിസിയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം അമ്മ പ്രസിഡന്റ് കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ചയ്‌ക്ക് കളമൊരുങ്ങുന്നത്.

ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് നടിമാരായ രേവതിയും പാർവതിയും പത്മപ്രിയയുമാണ് പ്രത്യേകയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് അമ്മയ്‌ക്ക് കത്തയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article