പാർട്ടിയുടെ ഔദ്യോഗിക കുറിപ്പിൽ അങ്ങനെയൊരു പരാമർശം കണ്ടു.
ആരാണ് ഗൂഢാലോചനക്കാർ? ആ സ്ത്രീകൾക്കു പിന്തുണയുമായി വന്ന പൊളിറ്റ് ബ്യൂറോ മെമ്പർ? വനിതാ കമ്മീഷൻ അധ്യക്ഷ? സെൻട്രൽ കമ്മിറ്റി അംഗം? സ്റ്റേറ്റ് കമ്മിറ്റി മെമ്പർമാർ? മന്ത്രിമാർ? മറ്റുത്തരവാദപ്പെട്ട പാർട്ടി മെമ്പർമാർ? സി പി ഐ യുടെ സംസ്ഥാന സെക്രട്ടറി? രാജ്യസഭാംഗം ? ഇവരുൾപ്പെടെ, പുറത്തിറങ്ങിയ നടിമാരെ പിന്തുണച്ചവർ? ഇവരാണോ ഗൂഢാലോചനക്കാർ? ജനപ്രതിനിധികൾ മറുപടി പറയണമെന്നു തന്നെയാണവരെല്ലാം ആവശ്യപ്പെട്ടത്. അതാണോ ഗൂഢാലോചന?
പാർട്ടി സ.ഗുരുദാസനെ ഒഴിവാക്കി പകരം സീറ്റു കൊടുത്തു ജയിപ്പിച്ച MLAയാണ് മുകേഷ് .ഇപ്പോൾ പെരുമാറുന്നതു പോലെ വെറും ഹാസ്യനടൻ മാത്രമല്ല. അതുപോലെ ഗണേഷും ഇന്നസെന്റും. സഭകളിൽ ഗൗരവപ്പെട്ടതാണ് തങ്ങളുടെ സ്ഥാനമെന്നറിയാതെ അവർ സംഘടനാ മീറ്റിങ്ങിൽ , ഊർമ്മിള ഉണ്ണിയുടെ നിലവാരം പോലും കാണിക്കാതിരുന്നാൽ പ്രതികരിച്ചു പോകുന്നതാണോ ഗൂഢാലോചന? ഊർമ്മിളാ ഉണ്ണി വെറുമൊരു ബലിയാടു മാത്രമാണെന്നാർക്കാണ് അറിയാത്തത്?