എന്നാൽ, ഒരു അഭിപ്രായവും പറയാതെയുള്ള മഞ്ജുവിന്റെ നിലപാട് എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് എല്ലാവരും. മഞ്ജുവിന്റെ നിശബ്ദത വലിയ ചർച്ചയ്ക്ക് വഴിവെയ്ക്കുകയാണ്. ഇതിനു മറുപടിയുമായി വനിത സംഘടനയിലെ അംഗവും നടിയുമായ സജിത മഠത്തിൽ രംഗത്തെത്തിയിട്ടുണ്ട്. മഞ്ജുവിന്റെ മൗനത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.
മഞ്ജു വാര്യർ ഇപ്പോഴും ഡബ്യൂസിസിയ്ക്കൊപ്പമാണ്. ഇപ്പോൾ മഞ്ജു കേരളത്തിലില്ല. നോർത്ത് അമേരിക്കൻ ഫിലിം അവാർഡിൽ പങ്കെടുക്കാനയി യുഎസിലാണ്. ഇനിയും ഒരുപാട് പേർ മുന്നോട്ട് വരണമെന്നും സജിത കൂട്ടിച്ചേർത്തു. അതേസമയം, പുറത്തിറങ്ങാനുള്ള ചിത്രത്തിന്റെ ഭാവിയോർത്താണ് മഞ്ജു വാര്യരും പാർവതിയും മിണ്ടാത്തതെന്നും ആരോപണം ഉയരുന്നുണ്ട്.