'ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു രാഷ്‌ട്രീയ പാർട്ടി പേരിനൊപ്പം ഏട്ടൻ എന്ന് ചേർത്ത് മുദ്രാവാക്യം വിളിക്കുന്നത്'

ശനി, 30 ജൂണ്‍ 2018 (16:56 IST)
ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതിനെത്തുടർന്ന് വൻ‌പ്രതിഷേധങ്ങളാണ് ഉയർന്നുവരുന്നത്. വിഷയത്തിൽ ഏറ്റവും അധികം പ്രതിഷേധം ഉയരുന്നത് അമ്മയുടെ പ്രസിഡന്റ് ആയ മോഹൻലാലിന് നേരെയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി മഹിളാ കോണ്‍ഗ്രസും എഐവൈഎഫും മോഹൻലാലിന്റെ കോലം കത്തിച്ചിരുന്നു. 
 
ഈ വിഷയത്തിൽ അഭിപ്രായമറിയിച്ച് സംവിധായകനായ ബോബൻ സാമുവേൽ രംഗത്തെത്തിയിരിക്കുകയാണ്. 'ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രിയ പാർട്ടി പേരിനൊപ്പം ഏട്ടൻ എന്ന് ചേർത്ത് മുദ്രാവാക്യം വിളിക്കുന്നത്' എന്ന് ബോബൻ സാമുവേൽ പറയുന്നു.
 
ബോബൻ സാമുവലിന്റെ പോസ്‌റ്റിന്റെ പൂർണ്ണ രൂപം:- 
 
മാഹാൻമാരായ പലരുടെയും കോലങ്ങൾ കത്തിച്ച് പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട് അവരെ ആരെയും സാറെന്നോ അച്ചായന്നോ പേരിനോടൊപ്പം വിളിച്ച് കേട്ടിട്ടില്ല. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു രാഷ്ട്രിയ പാർട്ടി പേരിനൊപ്പം ഏട്ടൻ എന്ന് ചേർത്ത് മുദ്രാവാക്യം വിളിക്കുന്നത്. അത് മതി ഒരു കലാകാരന്റെ വില മനസ്സിലാക്കാൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍