പെൺപടയുടെ പൊരുതൽ വെറുതേയായില്ല; തീരുമാനം പിൻവലിക്കാൻ 'അമ്മ'യിൽ ധാരണ

ശനി, 30 ജൂണ്‍ 2018 (14:51 IST)
നടൻ ദിലീപിനെ 'അമ്മ'യിൽ തിരിച്ചെടുത്ത തീരുമാനം പിൻവലിക്കാൻ 'അമ്മ'യിൽ ധാരണ. തീരുമാനം അധികം വൈകാതെതന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. 'എന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഞാൻ അമ്മയിലേക്ക് തിരിച്ചുവരില്ലെന്ന്' ദിലീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
 
'അമ്മ'യുടെ ഈ തീരുമാനത്തിനെതിരെ രാഷ്‌ട്രീയ പ്രമുഖർ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു. ഇതിനെതിരെ പ്രതിഷേധമറിച്ചുകൊണ്ടായിരുന്നു ഡബ്ല്യൂസിസിയിൽ അംഗമായ, റിമ, രമ്യ, ഗീതു, ആക്രമണത്തിനിരയായ പെൺകുട്ടി എന്നിവർ 'അമ്മ'യിൽ നിന്ന് രാജിവെച്ചത്. ഈ കാരണങ്ങൾ കൊണ്ടാണ് തീരുമാനം പിൻവലിക്കാൻ സംഘടന തീരുമാനിച്ചിരിക്കുന്നത്.
 
സംഘടനയുടെ ജനറൽ ബോഡിയിൽ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ തീരുമാനിച്ചതോടെ ആയിരുന്നു സിനിമാ മേഖലയിൽ വിള്ളൽ വീണത്. പിന്നീട് ചേരിതിരിഞ്ഞ് ഈ തീരുമാനം എതിർക്കാനും അതിനെ പിന്തുണയ്‌ക്കാനും പലരും രഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് താരസംഘടനയായ 'അമ്മ' പ്രതിക്കൂട്ടിലാകുകയും ചെയ്‌തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍