അമ്പലപ്പുഴ മണ്ഡലം പിടിക്കാന്‍ ജി സുധാകരനെതിരെ ഷെയ്ക്ക് പി ഹാരിസ്

Webdunia
ചൊവ്വ, 19 ഏപ്രില്‍ 2016 (09:26 IST)
പത്ത് വര്‍ഷമായി യു ഡി എഫിന് നഷ്ടപ്പെട്ട അമ്പലപ്പുഴ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാന്‍ ജനതാദൾ(യു)സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ ഷെയ്ക്ക് പി ഹാരിസ്. മുന്‍ മന്ത്രി കൂടിയായ സി പി എം സംസ്ഥാന കമ്മിറ്റിയംഗം ജി സുധാകരനാണിവിടെ തു‍ടര്‍ച്ചയായ മൂന്നാം തവണയും മത്സരത്തിനുള്ളത്.

യു ഡി എഫിലെ സീറ്റു വിഭജന ചര്‍ച്ചക്കൊടുവില്‍ അമ്പലപ്പുഴ മണ്ഡലം ജനതാദള്‍ യു ഏറ്റെടുക്കുകയായിരുന്നു. നല്ല മത്സരം കാഴ്ചവച്ച് മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ഷെയ്ക് പി ഹാരിസിന്റെ കണക്കുകൂട്ടല്‍. വൈകിയെത്തിയെങ്കിലും അതെല്ലാം വേഗത്തിൽ മറികടന്നാണ് യു ഡി എഫ് പ്രവര്‍ത്തനം.സാമുദായിക വോട്ട് നിര്‍ണായകമായ ഇവിടെ പരമാവധി വോട്ടുകള്‍ അനുകൂലമാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.

കഴിഞ്ഞ പത്തു വർഷമായി മണ്ഡലത്തിൽ നടത്തിയിട്ടുളള വികസന പ്രവർത്തനങ്ങളാണ് സി പി എം സ്ഥാനാര്‍ഥിയായ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണായുധം. ബി ജി പി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എൽ പി ജയചന്ദ്രനാണ് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം