കുരുക്ക് മുറുകുന്നു; അമല പോളിന്റെ വിലാസത്തില്‍ മറ്റൊരു ബെന്‍സ് കാറും

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (16:25 IST)
പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി നടി അമല പോള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. പുതുച്ചേരിയിലെ താരത്തിന്റെ  അതേവിലാസത്തില്‍ മറ്റൊരു ബെന്‍സ് കാര്‍ കൂടി ഉള്ളതായി കണ്ടെത്തി.

അമല പോള്‍ വാടകയ്ക്ക് താമസിച്ചതായി വ്യാജരേഖ ഉണ്ടാക്കിയ പുതുച്ചേരിയിലെ സെന്റ് തെരേസാസ് സ്ട്രീറ്റിലുള്ള ആറാം നമ്പര്‍ വീടിന്റെ അതേ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത മറ്റൊരു ബെന്‍സ് കാര്‍ കണ്ണൂരില്‍ ഓടുന്നതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശിയായ അഖില്‍ പിവിയുടെ ഉടമസ്ഥതയിലുള്ള ഫാസ്റ്റ് ലൈന്‍ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.

അതേസമയം, അമല പോള്‍ വ്യാജ രേഖയുണ്ടാക്കിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയ സാഹചര്യത്തില്‍ അവര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്നും ഒരാഴ്ചക്കുള്ളില്‍ നേരിട്ട് ഹാജരായി വിശദമായ മറുപടി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്യണമെന്ന് താരത്തിന് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

Next Article