അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാം, ചില ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്; രാഷ്‌ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച് കമല്‍ഹാസന്‍

ചൊവ്വ, 7 നവം‌ബര്‍ 2017 (14:30 IST)
അഴിമതി നടക്കുമ്പോള്‍ ജനങ്ങള്‍ക്ക് സംസാരിക്കാനുള്ള വേദി എന്ന നിലയ്‌ക്കാണ് മൊബൈൽ ആപ്പ് പുറത്തിറക്കുന്നതെന്ന് ഉലകനായകന്‍ കമല്‍ഹാസന്‍. ആർക്കുവേണമെങ്കിലും എവിടെ നടക്കുന്ന തെറ്റായ കാര്യങ്ങളും ‘മയ്യം വിസിൽ’ എന്ന മൊബൈൽ ആപ്പ് വഴി തന്നെ അറിയിക്കാമെന്നും 63മത് പിറന്നാൾ ദിനത്തിൽ നടത്തിയ ചടങ്ങിൽ കമൽ വ്യക്തമാക്കി.

‘മയ്യം വിസിൽ’ എന്ന മൊബൈൽ ആപ്പ് വരുന്ന ജനുവരിയോടെ പുറത്തിറങ്ങും.

ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ശരിയായ രീതിയില്‍ വേണം. പരമാവധി ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി സംവദിക്കണം, അതിന് മൊബൈല്‍ ആപ്പ് ഉപകാരപ്പെടും. എല്ലാവര്‍ക്കും നീതി ലഭ്യമാക്കി തമിഴ്‌നാടിനെ നന്മയുടെ ദേശമാക്കുകയാണ് ലക്ഷ്യം. അധികാരത്തിലെത്തിയാല്‍ തന്നെ ചൂണ്ടിയും വിസിലടിക്കാമെന്നും കമല്‍ ചെന്നൈയില്‍ പറഞ്ഞു.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാൻ താന്‍ ധൃതി കാണിക്കുന്നില്ല, എന്നാല്‍ അധികം വൈകാതെ പാർട്ടി പ്രഖ്യാപിക്കും. അതിനു മുമ്പായി സാഹചര്യങ്ങള്‍ പഠിച്ച് ചർച്ചകളും വിലയിരുത്തലുകളും നടത്തുകയാണ് ലക്ഷ്യം. തമിഴ്നാട്ടിലൂടെ കൂടുതല്‍ സഞ്ചരിച്ച് ജനങ്ങളുടെ ആശങ്കകള്‍ മനസിലാക്കും. താഴെത്തട്ടില്‍ പ്രവര്‍ത്തിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും കമല്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍