കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന് കോടിക്കണക്കിന് രൂപയുടെ ബിനാമി ഇടപാടുകളും അനധികൃത സ്വത്തുമുണ്ടെന്ന് കാട്ടി ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗന്ധിക്ക് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്.
കണക്കില്‍പ്പെടാത്ത കോടികള്‍ സമ്പാദിച്ച പ്രതാപന്‍ മകളുടെ എംബിബിഎസ് പ്രവേശനത്തിനായി ഒരു കോടി രൂപ ചെലവഴിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടുന്നതിനായി വിദേശ അക്കൌണ്ടില്‍ നിന്നാണ് പണം എത്തിയത്.
പുറത്തറിയപ്പെടുന്ന ബിസിനസോ വരുമാനമോ ഇല്ലാത്ത പ്രതാപന്‍ എംഎല്‍എ എന്ന നിലയിലുള്ള വരുമാനം കൊണ്ടല്ല ജീവിക്കുന്നതെന്നും കോടികളാണ് ബിനാമി ഇടപാടുകളായി പലയിടത്തുമുള്ളതെന്നും രാഹുല്‍ ഗാന്ധിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് സമയത്ത് പ്രതാപന്‍ സ്വത്ത് വിവര കണക്കുകള്‍ സമര്‍പ്പിച്ചിരുന്നു. അതു പ്രകാരമുള്ള സാമ്പത്തികശേഷിയല്ല അദ്ദേഹത്തിനുള്ളത്. ബിനാമി സംരംഭങ്ങളില്‍ പ്രതാപന്‍ മുതല്‍ മുടക്കിയിട്ടുണ്ട്. സ്‌നേഹതീരം പാര്‍ക്കില്‍ ആദ്യ വര്‍ഷങ്ങളില്‍ പ്രവേശന ഫീസായി ഈടാക്കിയ തുക പ്രതാപന്‍ സര്‍ക്കാരിന് നല്‍കിയില്ലെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.