ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു യുവാക്കള്‍ മരിച്ചു

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (11:23 IST)
ആലപ്പുഴയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശികളായ യദുകൃഷ്ണന്‍(24), അപ്പു(23) എന്നിവരാണ് മരിച്ചത്. ഹരിപ്പാട് എതിരെ വന്ന ലോറിയുമായി യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഇവര്‍ക്ക് മരണം സംഭവിച്ചു.
 
ഐസ് പ്ലാന്റ് ജീവനക്കാരായിരാണ് യദുകൃഷ്ണനും അപ്പുവും. ഇന്നലെ രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അനുബന്ധ വാര്‍ത്തകള്‍

Next Article