കോഴിക്കോട് ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് അജ്ഞാതൻ

Webdunia
വെള്ളി, 26 ജൂണ്‍ 2020 (11:06 IST)
കോഴിക്കോട്: ക്വാറന്റിനിൽ കഴിഞ്ഞിരുന്ന യുവാവിനെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ച് ആജ്ഞാതൻ. വില്യാപ്പള്ളി സ്വദേശി ലിജീഷിനാണ് കൈയ്ക്ക് പാരിക്കേറ്റത്. വ്യാഴാഴ്ചയാണ് ലിജീഷ് ബഹറൈനിൽനിന്നും നാട്ടിലെത്തിയത്. ലിജീഷ് താമസിച്ചിരുന്ന വീടിന്റെ വാതിൽ പൊളിച്ച് അകത്തുകയറിയ പ്രതി കുത്തിപ്പരിക്കേൽപ്പിയ്ക്കുകയായിരുന്നു. ആക്രമിച്ച ശേഷം പ്രതി ഓടിരക്ഷപ്പെടുകയും ചെയ്തു. 
 
ഇയാൾ മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല. ലിജീസ് അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിയ്ക്കുകയായിരുന്നു. മുറിവിൽ സ്റ്റിച്ചിട്ട ശേഷം ലിജീഷിനെ വീണ്ടും ക്വറന്റീനിലാക്കി. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു. ക്വറന്റീനിൽ കഴിയുന്ന ആളെ ആക്രമിച്ചതിനാൽ പ്രതിയെ ഉടൻ കണ്ടെത്തി നിരീക്ഷണത്തിലാക്കേണ്ടതുണ്ട് എന്നതാണ് പൊലീസിന് വെല്ലുവിളി തീർക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

Next Article