തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 839പേര്‍; ആകെ നിരീക്ഷണത്തിലായത് 23682

ശ്രീനു എസ്
വെള്ളി, 26 ജൂണ്‍ 2020 (10:51 IST)
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 839പേര്‍. ജില്ലയില്‍ 22013പേര്‍ വീടുകളിലും 1497 പേര്‍  സ്ഥാപനങ്ങളിലും  കരുതല്‍ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളിലായി 172 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. അതേസമയം 436 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
 
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23682ആയിട്ടുണ്ട്. ഇന്നലെ രോഗലക്ഷണങ്ങളുമായി 41 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാര്‍ജും ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article