ആലപ്പുഴ പോലീസ് സേനയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (09:00 IST)
കോവിഡ് രോഗബാധയുടെ വ്യാപനം ഒരളവുവരെ പിടിച്ചു നിര്‍ത്തുന്നതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സേനാംഗങ്ങള്‍ക്കുള്ള  പ്രാധാന്യത്തിനും കുറവല്ല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലാണ് സേവനം അനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗവ്യാപനം ഏറുന്നത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നു.
 
നിലവിലെ കണക്കനുസരിച്ച് തൃക്കുന്നപ്പുഴ സ്റ്റേഷനില്‍  2 പേര്‍ക്കും അരൂര്‍ സ്റ്റേഷനില്‍ ഒരു വനിതാ പോലീസുകാരിക്കും രോഗം സ്ഥിരീകരിച്ചു. തൃക്കുന്നപുഴയില്‍ എ എസ്  ഐ അടക്കം രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 28 പോലീസുകാരാണ് നിരീക്ഷണത്തിലായിട്ടുള്ളത്. അരൂരിലാവട്ടെ പോലീസ് സ്റ്റേഷന്‍ താത്കാലികമായിട്ട് അടയ്ക്കുകയും ചെയ്തു. എസ.ഐ ഉള്‍പ്പെടെ നാല് പേര് സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
 
ഒന്‍പതു പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ നേരത്തെ തന്നെ ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ജില്ലയിലെ പട്ടണക്കാട്, തുമ്പോളി, ചെട്ടികാട് എന്നീ ക്ലസ്റ്ററുകളിലെ പുതിയ രോഗികളുടെ എണ്ണം ദിനംപ്രതി ഇരുന്നത് പോലീസ് സേനയ്ക്കും  തലവേദനയായിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article