മുഖ്യമന്ത്രി പിണറായി വിജയനും താനും എയിംസിനു വേണ്ടി പ്രധാനമന്ത്രി മുതല്‍ കേന്ദ്ര ആരോഗ്യമന്ത്രി വരെ പല തലത്തില്‍ ചര്‍ച്ചകള്‍ നടത്തി. ഇനി എയിംസ് അനുവദിക്കുന്നെങ്കില്‍ അത് കേരളത്തിനു ആയിരിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി അന്ന് വാക്കുതന്നിരിക്കുന്നത്. അതിന്റെ ഫയല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയ്ക്കു പോയിട്ടുണ്ട്. എന്നാല്‍ പരിശോധന കഴിഞ്ഞ് ഇതുവരെ തിരിച്ചുവന്നിട്ടില്ലെന്നും വീണാ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.