പരോളനുവദിച്ച തടവുകാരെ തിരികെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് സമയപരിധി

എ കെ ജെ അയ്യര്‍

വെള്ളി, 14 ഓഗസ്റ്റ് 2020 (19:00 IST)
സംസ്ഥാനത്തെ ജയിലുകളില്‍ കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പരോള്‍ അനുവദിച്ച തടവുകാരെ ജയിലില്‍ പുനപ്രവേശിപ്പിക്കുന്നതിന് സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവായി. ആദ്യഘട്ടത്തില്‍ അടിയന്തര അവധി ലഭിച്ചവരും ലോക്ക്ഡൗണിന് മുമ്പ് അവധിയില്‍ പ്രവേശിച്ചതുമായ 265 തടവുകാര്‍ സെപ്റ്റംബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലില്‍ പ്രവേശിക്കണം.
 
രണ്ടാംഘട്ടത്തില്‍ ഓപ്പണ്‍ ജയില്‍, വനിത ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ ഒക്ടോബര്‍ 15ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ തിരികെയെത്തണം. മൂന്നാംഘട്ടത്തില്‍ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ ഒക്ടോബര്‍ 30ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെ പ്രവേശിക്കണം.
 
നിലവിലെ സാഹചര്യത്തില്‍ തിരുവനന്തപുരത്തെ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ  ജയിലുകളില്‍ ഒട്ടേറെ അന്തേവാസികള്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍