പൊതുസ്ഥലത്തുവച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച ഓട്ടോ ഡ്രൈവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും. ആലപ്പുഴയില്‍ ഓട്ടോഡ്രൈവറായ പുത്തന്‍ കളത്തില്‍ പ്രിന്‍സ് ഫിലിപ്പോസ് എന്ന 40 കാരനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് 25000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.