ഈവര്‍ഷത്തെ നെഹ്‌റു ട്രോഫിയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത് 72 വള്ളങ്ങള്‍; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ജൂലൈ 2023 (08:32 IST)
ഈവര്‍ഷത്തെ നെഹ്‌റുട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍. അവസാന ദിവസമായ ചൊവ്വാഴ്ച 15 വള്ളങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
 
അതേസമയം 69ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ നേരിട്ടുള്ള ടിക്കറ്റ് വില്‍പന തുടങ്ങി. ആഗസ്റ്റ് 12ന് പുന്നമടയില്‍ നടക്കുന്ന വള്ളംകളിയുടെ ടൂറിസ്റ്റ് ഗോള്‍ഡ് (നെഹ്റു പവിലിയന്‍)  3000 രൂപ, ടൂറിസ്റ്റ് സില്‍വര്‍ (നെഹ്റു പവിലിയന്‍)  2500 രൂപ, റോസ് കോര്‍ണര്‍ (കോണ്‍ക്രീറ്റ് പവിലിയന്‍) -1000 രൂപ, വിക്ടറി ലൈന്‍ (വൂഡന്‍ ഗാലറി)- 500 രൂപ, ഓള്‍ വ്യൂ (വൂഡന്‍ ഗാലറി)  300 രൂപ, ലേക് വ്യൂ (വുഡന്‍ ഗാലറി)  200 രൂപ, ലോണ്‍-100 രൂപ എന്നിങ്ങനെയാണ് വിവിധ ടിക്കറ്റുകളുടെ നിരക്ക്.

അനുബന്ധ വാര്‍ത്തകള്‍

Next Article