ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് വീട്ടില്‍ പറഞ്ഞു; കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 28 ജൂണ്‍ 2024 (08:56 IST)
ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് വീട്ടില്‍ പറഞ്ഞതിന് കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു. പുത്തൂര്‍ സ്വദേശി മിര്‍ഷാദിനെതിരെയാണ് കേസെടുത്തത്. കൊടുവള്ളി പൊലീസാണ് ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. പ്രതി ഇപ്പോഴും ഒളിവിലാണ്
 
പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കണ്ണിനാണ് പരിക്കേറ്റത്. കഴിഞ്ഞ മാസം 22നാണ് സംഭവം നടന്നത്. ഇയാള്‍ അശ്ലീല സന്ദേശം അയച്ചത് പെണ്‍കുട്ടി പ്രതിയുടെ വീട്ടുകാരോട് പറയുകയായിരുന്നു. പിന്നാലെയാണ് യുവാവ് ആക്രമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍