ആലപ്പുഴയില്‍ നാലു വയസ്സുകാരിയെ പിതാവ്‌ വെട്ടി കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ജൂണ്‍ 2023 (08:53 IST)
ആലപ്പുഴയില്‍ നാലു വയസ്സുകാരിയായ മകളെ പിതാവ്‌ വെട്ടി കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് സ്വദേശി നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ മഹേഷിന്റെ മാതാവ് സുനന്ദയെയും മഹേഷ് ആക്രമിച്ചു. ഇവര്‍ ഗുരുതരാവസ്ഥയിലാണ്.
 
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. മഴു ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത്. സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് എത്തിയാണ് ഇയാളെ കീഴ്‌പെടുത്തി കസ്റ്റഡിയിലെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article