മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 17 ഫെബ്രുവരി 2023 (13:05 IST)
മാവേലിക്കരയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റുമരിച്ചു. മുള്ളികുളങ്ങരയില്‍ അന്‍പൊലി സ്ഥലത്തുണ്ടായ തര്‍ക്കത്തിനിടെ മാവേലിക്കര ഉമ്പനാട് ചക്കാല കിഴക്കതില്‍ സജേഷ് (37) ആണ് കൊല്ലപ്പെട്ടത്. സജേഷ് പെയിന്റിങ് തൊഴിലാളിയാണ്.
 
ഇടത് കൈയുടെ മസിലില്‍ കുത്തേറ്റ സജേഷിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി രക്തം വാര്‍ന്നു മരിക്കുകയായിരുന്നു. സജേഷിനെ കൊലപ്പെടുത്തിയ ഉമ്പര്‍നാട് വിഷ്ണു ഭവനം വിനോദ് എന്ന വെട്ടുകത്തി വിനോദ് ഒളിവിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article