ആലപ്പുഴ ആര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ഓഗസ്റ്റ് 2022 (12:32 IST)
ആലപ്പുഴ ആര്‍ത്തുങ്കലില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കിട്ടി. ചേര്‍ത്തല സ്വദേശി മുരളീധരന്റെ മകന്‍ ശ്രീഹരിയുടെ മൃതദേഹം ആണ് കിട്ടിയത്. ഇന്ന് രാവിലെ മൃതദേഹം ആര്‍ത്തുങ്കലിനു സമീപം കടല്‍ത്തീരത്ത് അടിയുകയായിരുന്നു. ഇന്നലെ വൈകുന്നേരം കടലില്‍ കാണാതായ മറ്റൊരു വിദ്യാര്‍ത്ഥിയായ വൈശാഖിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. 
 
വ്യാഴാഴ്ച വൈകുന്നേരമാണ് കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ ഇരുവിദ്യാര്‍ത്ഥികളും തിരയില്‍പെട്ട് കാണാതായത്. ആറഉ വിദ്യാര്‍ത്ഥികള്‍ ആയിരുന്നു വ്യാഴാഴ്ച വൈകുന്നേരം കടല്‍ത്തീരത്ത് എത്തിയിരുന്നത്. ഇതില്‍ മൂന്നുപേര്‍ ആണ് അപകടത്തില്‍ പെട്ടത്. ഒരാളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article