ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നരവയസുകാരന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ഓഗസ്റ്റ് 2022 (12:25 IST)
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മലപ്പുറത്ത് ഒന്നരവയസുകാരന്‍ മരിച്ചു. മലപ്പുറം ചെറുതുരുത്തിയില്‍ വിജേഷിന്റെ മകന്‍ വിധേവ് ചന്ദ്രനാണ് മരിച്ചത്. ഭക്ഷണം കൊടുക്കുമ്പോള്‍ കുഞ്ഞിന് ചുമയുണ്ടായതാണ് അപകടത്തിന് കാരണമായത്. കുട്ടി ചുമച്ചതോടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. 
 
അടുത്തുള്ള ആശുപത്രിയില്‍ കാണിച്ച ശേഷം മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചുവെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

Next Article