Akshaya Tritiya: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയായ അക്ഷയ തൃതീയും വെള്ളിയാഴ്ചയും ചേര്‍ന്നുവരുന്ന ദിവസമാണ് അക്ഷയ തൃതീയയായി ആചരിക്കുന്നത്. വിഷ്ണു ലക്ഷ്മീ പ്രീതിക്കായി പ്രത്യേകം സമര്‍പ്പിച്ച ദിവസം. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീ ദേവിക്ക് പ്രധാന്യമുള്ള ദിവസമായതിനാല്‍ ഇന്നേ ദിവസം സ്വര്‍ണം വാങ്ങുന്നത് സമ്പത്തും ഐശ്വര്യവും ഇരട്ടിക്കാന്‍ കാരണമാകുമെന്നാണ് വിശ്വാസം.
ഇന്നേ ദിവസം സ്വര്‍ണം വാങ്ങാന്‍ തിരക്ക് കൂട്ടുന്നവര്‍ നമുക്കിടയിലും ഉണ്ടാകാം. ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് കാണുന്നത്. ഇന്ന് സ്വര്‍ണക്കടയില്‍ ചെല്ലുന്നവര്‍ക്ക് പണമൊന്നും വിഷയമല്ല ! എത്ര വില കൂടുതല്‍ ആണെങ്കിലും ഇന്ന് സ്വര്‍ണം എടുത്തുവയ്ക്കുന്നവര്‍ ഒരുപാടുണ്ട്.
എന്നാല്‍ ശാസ്ത്രീയമായി അക്ഷയ തൃതീയക്ക് യാതൊരു അടിത്തറയുമില്ല. അക്ഷയ തൃതീയ അശാസ്ത്രീയവും അന്ധവിശ്വാസവും ആണെന്ന് മനസിലാക്കുക. സ്വര്‍ണ വിപണി ലക്ഷ്യമിട്ട് മാത്രം ആചരിക്കുന്ന ഒരു ദിവസമാണ് അക്ഷയ തൃതീയ.