സുരക്ഷ ഉറപ്പാക്കിയാല്‍ ബംഗളൂരുവില്‍ നിന്ന് കുടുതല്‍ കെഎസ്‌ആര്‍ടിസി സര്‍വ്വീസ് നടത്താന്‍ തയ്യാറെന്ന് ഗതാഗതമന്ത്രി ശശീന്ദ്രന്‍

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (10:49 IST)
ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ എത്തിയ യാത്രക്കാരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ബംഗളൂരുവില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസ് നടത്താന്‍ കെ എസ് ആര്‍ ടി സി തയ്യാറാണ്. എന്നാല്‍, സംഘര്‍ഷം പരിഗണിച്ചേ ഇക്കാര്യം തീരുമാനിക്കാന്‍ കഴിയൂ. ബസുകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയാല്‍ സര്‍വ്വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
 
Next Article