കൊല്ലം കോര്‍പ്പറേഷനിലെ ബി ജെ പി കൌണ്‍സിലര്‍ കോകില എസ് കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു. അച്ഛനോടൊപ്പം സ്കൂട്ടറില്‍ വരുമ്പോള്‍ ആണ് അപകടം ഉണ്ടായത്. കോകില സംഭവസ്ഥലത്ത് വെച്ചും അച്‌ഛന്‍ സുനില്‍ കുമാര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു അപകടം. പടിഞ്ഞാറെ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിനു സമീപമായിരുന്നു അപകടം.
അമിതവേഗതയില്‍ പിന്നാലെ വന്ന കാര്‍ കോകിലയും അച്‌ഛനും സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചു വീഴുകയായിരുന്നു.