രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; ചാലക്കുടിയിലും പത്തനംതിട്ടയിലും എയർലിഫ്‌റ്റിംഗ് തുടങ്ങി

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (11:10 IST)
ചാലക്കുടിയില്‍ എയർലിഫ്‌റ്റിംഗ് ആരംഭിച്ചു. പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരെ സൈന്യം എയർലിഫ്‌‌റ്റ് ചെയ്‌ത് രക്ഷപ്പെടുത്തുകയാണ്. മഴയ്‌ക്ക് നേരിയ ശമനമുണ്ടായത് രക്ഷാപ്രവർത്തനത്തിന് അനുകൂലമായിരിക്കും.
 
അതേസമയം, കുടുങ്ങിക്കിടക്കുന്നവർ സൈന്യത്തിന്റെ ശ്രദ്ധക്ഷണിക്കുന്നതിനായി വെളിച്ചം ആകാശത്തേക്ക് തെളിയിക്കുക. അല്ലെങ്കിൽ ചാലക്കുടി റെസ്‌ക്യൂ- 9809240982, ചാലക്കുടി റെസ്‌ക്യൂ-  04872702000, ചാലക്കുടി എയർ റെസ്‌ക്യൂ- 8879970001 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
 
പത്തനംതിട്ട ജില്ലയിലും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എയര്‍ലിഫ്റ്റ് ആരംഭിച്ചിട്ടുണ്ട്. തിരുവല്ലയില്‍ മാത്രം 35 ബോട്ടുകളാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി വിന്യസിച്ചിട്ടുള്ളത്. ബോട്ടുകളിലും വള്ളങ്ങളിലും എത്തിച്ചേരാന്‍ കഴിയാത്ത സ്ഥലങ്ങളിലുള്ളവരെ രക്ഷിക്കുന്നതിന് എയര്‍ലിഫ്റ്റിംഗ് നടത്തുകയാണ്. 
 
റാന്നി, കോഴഞ്ചേരി, ആറന്മുള മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലര്‍ത്തിയ അതീവ ജാഗ്രതയോടെയുള്ള രക്ഷാപ്രവര്‍ത്തനം ഇന്നും തുടരുകയാണ്. ആറന്മുളയിലും ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്ടിംഗ് ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article