ദുബായിൽ നിന്നുവന്ന എയർ ഇന്ത്യ വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വൻ അപകടം

ജോൺസി ഫെലിക്‌സ്

വെള്ളി, 7 ഓഗസ്റ്റ് 2020 (20:59 IST)
ദുബായിൽ നിന്നുവന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വൻ അപകടം. 2 പേർ മരിച്ചതായി വിവരം. ലാൻഡിംഗിനിടെ 35 അടി താഴേക്ക് വിമാനം പതിക്കുകയായിരുന്നു. 
 
190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ലാൻഡിങ്ങിനിടെയാണ് അപകടമുണ്ടായത്. വിമാനം രണ്ടായി പിളർന്നു. ലാൻഡിങ്ങിനിടെ റൺവേയിലൂടെ മുന്നിലേക്കു തെന്നിനീങ്ങിയ വിമാനം റൺവേയിൽനിന്നു താഴേക്കു വീഴുകയായിരുന്നു.

1344 ദുബായ് – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രികളിലേക്കു മാറ്റി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍